Saturday 5 December 2015

പാചകം



കടലക്കറി




ആവശ്യമുള്ള സാധനങ്ങൾ  

1.കടല – അരക്കപ്പ് ( തലേന്ന് വെള്ളത്തിൽ കുതിർക്കുക) 2.വെള്ളം - ആവശ്യത്തിന്
3.വലിയ ഉള്ളി - 2 എണ്ണം (കനം കുറച്ച് അരിഞ്ഞത്) 4.വെളുത്തുള്ളി - 8 അല്ലി (ചതച്ചത് ) 
5.കടുക് - ആവശ്യത്തിന് 
6.എണ്ണ ആവശ്യത്തിനു (സൺ ഫ്ലവർ ഓയിൽ ആയാൽ നല്ലത് ) 
7. മുളകുപൊടി - അര (എരിവു കുറഞ്ഞത്) 
8.പച്ചപ്പൊടി - 2 എണ്ണം 
9.മഞ്ഞൾ - അര ടിസ്പൂൺ 
10.കറിവേപ്പില – 2 കപ്പ് ഉണ്ടാക്കേണ്ട വിധം



തയ്യാറാക്കുന്ന വിധം


കുക്കറിൽ ആവശ്യത്തിന് വെള്ളവും കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കടലയും മഞ്ഞൾപ്പൊടിയും കനം കുറച്ചറിഞ്ഞുവെച്ചിരിക്കുന്ന വലിയ ഉള്ളിയും ചേർത്ത് അടുപ്പിൽ വെക്കുക. മൂന്നുമുതൽ നാലു വിസിൽ അടിക്കുന്നതു വരെ വേവിക്കുക. (പാചകക്കാരൻ വിസിലടിക്കേണ്ടതില്ല. കുക്കറ് സ്വയം അടിച്ചോളും. കുക്കർ വിസിൽ അടിച്ചില്ലെങ്കിൽ വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ചറിയിക്കാൻ മറക്കണ്ട.) . അഞ്ച് - ആറുമിനിട്ടുകൊണ്ട് കടല വേവും. 
ഒരു ചീനച്ചട്ടി (അമേരിക്കൻ ചട്ടി പറ്റില്ല. വേണമെങ്കിൽ ഈറക്ക് ചട്ടിയാവാം) അടുപ്പിൽ വെച്ച് ആവശ്യത്തിനു എണ്ണ(ആരോഗ്യമുള്ളവർ ഒരു ടീസ്പൂണും ഇല്ലാത്തവർ 2 ടീസ്പൂണും ) ഒഴിക്കുക. എണ്ണ ചൂടായാൽ കടുക് പൊട്ടിക്കുക ( മുഖം കാണിച്ചുകൊടുത്താൽ അവിടെയും ഒന്ന് പൊട്ടിച്ച് കിട്ടും. ജാഗ്രതൈ..). ചതച്ചുവെച്ചിരിക്കുന്ന വെളുത്തുള്ളിയും പച്ചമുളകും ചേർക്കുക. നന്നായി ഇളക്കുക.പിന്നെ കറിവേപ്പില ചേർത്തിളക്കുക. വേപ്പില പൊട്ടിത്തെറിച്ചവസാനിച്ചാൽ തീകുറച്ച് മുളക് പൊടി ചേർക്കുക. മുളക് മൂത്തമണം വരുമ്പോൾ (ഒന്നു തുമ്മും) വേവിച്ചുവെച്ചിരിക്കുന്ന കടലിലേക്ക് ഇതിലേക്ക് പകരുക . ആവശ്യത്തിനു ഉപ്പ് ചേർത്ത് മൂടിവെച്ച് അഞ്ചുമിനിട്ട് വേവിക്കുക. കടലക്കറി റെഡി. 



Wednesday 12 June 2013

നരേന്ദ്ര മോദിയും ലാൽ കൃഷ്ണ അദ്ധ്വാനിയും


 
മാത്രമല്ല നരേന്ദ്ര മോദിയും ലാൽ കൃഷ്ണ അദ്ധ്വാനിയും 


അദ്വാനി വെറും രാഷ്ട്രീയക്കാരൻ മാത്രമല്ല, അർപ്പണ ബോധമുള്ള ഒരു സ്വയംസേവകൻ കൂടിയാണ്. രണ്ടു ദിവസം അദ്വാനിക്കു വേണ്ടി മുറവിളി നടത്തിയവരുടെ ഉള്ളിലിരുപ്പ് പകൽ പോലെ വ്യക്തമാണ്. അദ്വാനിയെ പുകഴ്ത്തലല്ല മറിച്ചു നരേന്ദ്ര മോദിയെ ഇകഴ്ത്തലാണ് ലക്ഷ്യം വെച്ചത്. അതുവഴി ബി ജെ പി യെ തളർത്താമെന്നും അഴിമതി ഉൾപെടയുള്ള കാര്യങ്ങളിൽനിന്നും ജനശ്രദ്ധ തിരിച്ചു വിടാമെന്നും ഇവർ വ്യമോഹിച്ചിരിക്കുന്നു. 

അദ്വാനിയെ പോലെയുള്ള മുതിരണ നേതാവിനെ അവഹേളിച്ചു എന്നും തള്ളിക്കളഞ്ഞു എന്നും അധിക്ഷേപിച്ചവരും സഹതപിച്ചവരും എന്തേ ചരിത്രം മനപൂർവം മറന്ന് കളഞ്ഞു ? നിരവധി മുതിർന്ന നേതാക്കളെ നോക്കുകുത്തി ആക്കിയല്ലേ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയതു.

ഏതൊരു രാഷ്ട്രീയ പ്രസ്ഥാനവും കാലഘട്ടത്തിന്റെ ഗതിവിഗതികൾ മനസിലാക്കി മുന്നോട്ടു പോയാലെ നിലനിൽപ്പുള്ളൂ.അതിൽ രാജ്യത്തിന്റെ പൊതുവികാരവും അണികളുടെ ആവേശവും ആഗ്രഹവും സംഘടനയുടെ ലക്ഷ്യ പൂരത്തികരണവും രാഷ്ട്രീയഇച്ഛാശക്തിയും ഒക്കെ പ്രതിഫലിപ്പിക്കുന്നതാണ്.

13-06-2013