മോദിയും അദ്ധ്വാനിയും
അദ്വാനി വെറും രാഷ്ട്രീയക്കാരൻ മാത്രമല്ല, അർപ്പണ ബോധമുള്ള ഒരു സ്വയംസേവകൻ കൂടിയാണ്. രണ്ടു ദിവസം അദ്വാനിക്കു വേണ്ടി മുറവിളി നടത്തിയവരുടെ ഉള്ളിലിരുപ്പ് പകൽ പോലെ വ്യക്തമാണ്. അദ്വാനിയെ പുകഴ്ത്തലല്ല മറിച്ചു നരേന്ദ്ര മോദിയെ ഇകഴ്ത്തലാണ് ലക്ഷ്യം വെച്ചത്. അതുവഴി ബി ജെ പി യെ തളർത്താമെന്നും അഴിമതി ഉൾപെടയുള്ള കാര്യങ്ങളിൽനിന്നും ജനശ്രദ്ധ തിരിച്ചു വിടാമെന്നും ഇവർ വ്യമോഹിച്ചിരിക്കുന്നു.
അദ്വാനിയെ പോലെയുള്ള മുതിരണ നേതാവിനെ അവഹേളിച്ചു എന്നും തള്ളിക്കളഞ്ഞു എന്നും അധിക്ഷേപിച്ചവരും സഹതപിച്ചവരും എന്തേ ചരിത്രം മനപൂർവം മറന്ന് കളഞ്ഞു ? നിരവധി മുതിർന്ന നേതാക്കളെ നോക്കുകുത്തി ആക്കിയല്ലേ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയതു.
ഏതൊരു രാഷ്ട്രീയ പ്രസ്ഥാനവും കാലഘട്ടത്തിന്റെ ഗതിവിഗതികൾ മനസിലാക്കി മുന്നോട്ടു പോയാലെ നിലനിൽപ്പുള്ളൂ.അതിൽ രാജ്യത്തിന്റെ പൊതുവികാരവും അണികളുടെ ആവേശവും ആഗ്രഹവും സംഘടനയുടെ ലക്ഷ്യ പൂരത്തികരണവും രാഷ്ട്രീയഇച്ഛാശക്തിയും ഒക്കെ പ്രതിഫലിപ്പിക്കുന്നതാണ്.
ജയകുമാർ കൈലാസ്
13-06-2013

No comments:
Post a Comment