Tuesday, 15 April 2025

പാചകം



കടലക്കറി




ആവശ്യമുള്ള സാധനങ്ങൾ  

1.കടല – അരക്കപ്പ് ( തലേന്ന് വെള്ളത്തിൽ കുതിർക്കുക) 2.വെള്ളം - ആവശ്യത്തിന്
3.വലിയ ഉള്ളി - 2 എണ്ണം (കനം കുറച്ച് അരിഞ്ഞത്) 4.വെളുത്തുള്ളി - 8 അല്ലി (ചതച്ചത് ) 
5.കടുക് - ആവശ്യത്തിന് 
6.എണ്ണ ആവശ്യത്തിനു (സൺ ഫ്ലവർ ഓയിൽ ആയാൽ നല്ലത് ) 
7. മുളകുപൊടി - അര (എരിവു കുറഞ്ഞത്) 
8.പച്ചപ്പൊടി - 2 എണ്ണം 
9.മഞ്ഞൾ - അര ടിസ്പൂൺ 
10.കറിവേപ്പില – 2 കപ്പ് ഉണ്ടാക്കേണ്ട വിധം



തയ്യാറാക്കുന്ന വിധം


കുക്കറിൽ ആവശ്യത്തിന് വെള്ളവും കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കടലയും മഞ്ഞൾപ്പൊടിയും കനം കുറച്ചറിഞ്ഞുവെച്ചിരിക്കുന്ന വലിയ ഉള്ളിയും ചേർത്ത് അടുപ്പിൽ വെക്കുക. മൂന്നുമുതൽ നാലു വിസിൽ അടിക്കുന്നതു വരെ വേവിക്കുക. (പാചകക്കാരൻ വിസിലടിക്കേണ്ടതില്ല. കുക്കറ് സ്വയം അടിച്ചോളും. കുക്കർ വിസിൽ അടിച്ചില്ലെങ്കിൽ വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ചറിയിക്കാൻ മറക്കണ്ട.) . അഞ്ച് - ആറുമിനിട്ടുകൊണ്ട് കടല വേവും. 
ഒരു ചീനച്ചട്ടി (അമേരിക്കൻ ചട്ടി പറ്റില്ല. വേണമെങ്കിൽ ഈറക്ക് ചട്ടിയാവാം) അടുപ്പിൽ വെച്ച് ആവശ്യത്തിനു എണ്ണ(ആരോഗ്യമുള്ളവർ ഒരു ടീസ്പൂണും ഇല്ലാത്തവർ 2 ടീസ്പൂണും ) ഒഴിക്കുക. എണ്ണ ചൂടായാൽ കടുക് പൊട്ടിക്കുക ( മുഖം കാണിച്ചുകൊടുത്താൽ അവിടെയും ഒന്ന് പൊട്ടിച്ച് കിട്ടും. ജാഗ്രതൈ..). ചതച്ചുവെച്ചിരിക്കുന്ന വെളുത്തുള്ളിയും പച്ചമുളകും ചേർക്കുക. നന്നായി ഇളക്കുക.പിന്നെ കറിവേപ്പില ചേർത്തിളക്കുക. വേപ്പില പൊട്ടിത്തെറിച്ചവസാനിച്ചാൽ തീകുറച്ച് മുളക് പൊടി ചേർക്കുക. മുളക് മൂത്തമണം വരുമ്പോൾ (ഒന്നു തുമ്മും) വേവിച്ചുവെച്ചിരിക്കുന്ന കടലിലേക്ക് ഇതിലേക്ക് പകരുക . ആവശ്യത്തിനു ഉപ്പ് ചേർത്ത് മൂടിവെച്ച് അഞ്ചുമിനിട്ട് വേവിക്കുക. കടലക്കറി റെഡി. 


ജയകുമാർ കൈലാസ്
18/07/2023

No comments:

Post a Comment